general

ബാലരാമപുരം:റസൽപുരം ഗവൺമെന്റ് യു.പി.എസിൽ സ്കൂൾ വികസന സമിതി,​ ഹെഡ് മാസ്റ്രർ,​ പി.ടി.എ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രതിഭാരാമം ശില്പശാലയുടെ നാലാംഘട്ട പരിശീലനം കഴിഞ്ഞ ദിവസം നടന്നു.ചന്ദനത്തിരി നിർമ്മാണത്തിലായിരുന്നു പരിശീലനം.ഉപജില്ലാ ശാസ്ത്രമേളയിൽ മികവ് കാട്ടിയ അഭിൻ ക്ലാസ് നയിച്ചു.മൂന്നാംഘട്ടത്തിൽ ബാത്ത് സോപ്പ്,​ഡിറ്റർജന്റ്,​വാഷിംഗ് സോപ്പ് എന്നിവ നിർമ്മിക്കുന്നതിനായിരുന്നു പരിശീലനം നൽകിയത്.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പി.ടി.എയും വികസനസമിതിയും ചേർന്ന് റസൽപുരം യു.പി.എസിൽ ക്ലാസ് ലൈബ്രറി പദ്ധതി നടപ്പാക്കുന്നതിന്റെ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.അദ്ധ്യാപകരും വിദ്യാർത്ഥികളുമടങ്ങുന്ന സംഘം വീടുകൾ സന്ദർശിച്ചാണ് പുസ്തക സമാഹരണം നടത്തുന്നത്. പ്രതിഭാരാമം നാലാംഘട്ട പരിശീലനത്തിൽ പി.ടി.എ പ്രസിഡന്റ് സുദർശനൻ,​ ഹെഡ്മിസ്ട്രസ് ശാന്തകുമാരി എന്നിവർ നേതൃത്വം നൽകി.വിദ്യാർത്ഥികളോടൊപ്പം രക്ഷകർത്താക്കളും പങ്കെടുത്തു.