1. ഒർലാണ്ടോ മസോട്ട എന്ന പേരിൽ ജർമ്മനിയിൽ അറിയപ്പെട്ടിരുന്ന ഇന്ത്യൻ ദേശീയ നേതാവ്?
നേതാജി സുഭാഷ്‌ചന്ദ്രബോസ്
2. രണ്ടുതവണ രാഷ്ട്രപതിയായ ഏക വ്യക്തി?
ഡോ. രാജേന്ദ്രപ്രസാദ്
3. കേരളത്തിൽ ആദ്യമായി ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയ വർഷം?
1988
4. മാർബിളിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം?
ഇറ്റലി
5. ക്ളോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ പൂച്ച?
കോപ്പികാറ്റ്
6. ഇന്ത്യയിലെ ആദ്യ മാജിക് അക്കാദമി സ്ഥിതിചെയ്യുന്നത്?
പൂജപ്പുര (തിരുവനന്തപുരം)
7. ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനം?
കാലിമൻതാൻ
8. 2003ൽ റോസ് വിപ്ളവം" എന്നറിയപ്പെട്ട ജനകീയ പ്രക്ഷോഭം നടന്ന രാജ്യം?
ജോർജിയ
9. വാലന്റീന തെരഷ്‌കോവ ബഹിരാകാശ യാത്ര നടത്തിയ വർഷം?
1963
10. ആദ്യത്തെ ബഹിരാകാശ വിനോദസഞ്ചാരി ആര്?
ഡെന്നിസ് ടിറ്റോ
11. 'ബഹിഷ്‌കൃത് ഭാരത്" എന്ന പത്രം ആരംഭിച്ചത്?
ഡോ. ബി.ആർ. അംബേദ്കർ
12. ന്യായം, വൈശേഷികം, സാംഖ്യം, യോഗ, മീമാംസ, വേദാന്തം എന്നീ ആറ് ദർശനങ്ങൾക്ക് പൊതുവായി പറയുന്ന പേര്?
ഷഡ് ദർശനങ്ങൾ.
13. അറ്റോമിക് എനർജി കമ്മിഷന്റെ ആദ്യ ചെയർമാൻ?
ഡോ. ഹോമി ജെ. ഭാഭ
14. കാസ്റ്റിംഗ് വോട്ട് ഉപയോഗിച്ച ആദ്യത്തെ കേരള നിയമസഭാ സ്പീക്കർ?
എ.സി. ജോസ്
15. ഏത് രാജ്യത്തെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് ദി ലോഡ്ജ്?
ആസ്ട്രേലിയ
16. ഏത് ജീവിയുടെ ശാസ്ത്രീയ നാമമാണ് കാനിസ് ലുപസ് ഫെമിലിയാരിസ്?
നായ
17. ദി ലാസ്റ്റ് എമ്പറർ എന്ന സിനിമയുടെ സംവിധായകൻ?
ബർനാഡോ ബർട്ടലൂച്ചി
18. Bt വഴുതനയിലെ Bt യുടെ പൂർണ രൂപം?
ബാസില്ലസ് തുറിഞ്ചിയൻസിസ്
19. അൺ ടു ദിസ് ലാസ്റ്റ് എന്ന കൃതി രചിച്ചത്?
ജോൺ റസ്കിൻ
20. ഇന്ത്യയിലെ ആദ്യത്തെ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ആരംഭിച്ചതെവിടെയാണ്?
ബംഗളൂരു.