കടയ്ക്കാവൂർ: നെടുങ്ങണ്ട ശ്രീനാരായണവിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് രൂപം നൽകി. ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, സ്കൂൾ ഡയറക്ടർമാർ, സമാജം അംഗങ്ങൾ, മുൻ മാനേജർമാർ ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക രാഷ്ടീയപ്രവർത്തകർ, വിദ്യാഭ്യാസ രംഗത്ത പ്രവർത്തകർ, പൂർവ അദ്ധ്യാപകർ - വിദ്യാർത്ഥികൾ അദ്ധ്യാപക അനദ്ധ്യാപകർ, പത്രമാദ്ധ്യമ പ്രവർത്തകർ ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നിവർ പങ്കെടുത്തു. അടൂർ പ്രകാശ് എം.പി, ഡെപ്യൂട്ടി സ്പീക്കർ വി.ശശി, വി.ജോയി എം.എൽ.എ എന്നിവർ മുഖ്യ രക്ഷാധികാരികളും, സമാജം മുൻ മാനേജർമാരായ അഡ്വ: എൻ.സുരേന്ദ്രലാൽ, അഡ്വ.കെ.രാജേന്ദ്രൻ, അഡ്വ.വി.രമേശ്, എന്നിവർ രക്ഷാധികാരികളും, സമാജം മാനേജർ അഡ്വ.എസ്. ജോസ്‌ രാജ് ജനറൽ കൺവീനറുമായി 201 പേരടങ്ങുന്ന ജനറൽ കമ്മിറ്റിയും സമാജം ഡയറക്ടർ വി.സജി കൺവീനറായി 20 പേരടങ്ങുന്ന പ്രോഗ്രാം കമ്മിറ്റിയും, സമാജം ഡയറക്ടർ അഡ്വ. കെ.എസ്. പ്രകാശ് കൺവീനറായി 20 പേരടങ്ങുന്ന റിസ്പഷൻ കമ്മിറ്റിയും സമാജം ഡയറക്ടർ പി.ജി.ഓമനദാസ് കൺവീനറും ഡയറക്ടർ യു.കെ.മണി ജോയിന്റ് കൺവീനറുമായി 20പേരടങ്ങുന്ന പബ്ളിസിറ്റി കമ്മിറ്റിയും സമാജം ഖജാൻജി എൻ.ഹരിതീർത്ഥൻ കൺവീനറും ജി.ദിലീപ്കുമാർ, ജോ. കൺവീനറുമായി 20 പേരടങ്ങുന്ന ഫിനാൻസ് കമ്മിറ്റിയും ഡയറക്ടർ തങ്കമണിഭാസി കൺവീനറും ഡയറക്ടർ കെ.പവിത്രൻ ജോ. കൺവീനറുമായി 20 പേരടങ്ങുന്ന സ്റ്റേജ് ഡെക്കറേഷൻ കമ്മിറ്റിയും പ്രിൻസിപ്പൽ ആർ.ജ്യോതി കൺവീനറും ഹെഡ്മിസ്ട്രസ് കെ.ബിന്ദുവും പി.ടി.എ പ്രസിഡന്റ് എസ്. സതീഷ് എന്നിവർ ജോയിന്റ് കൺവീനർമായി 30 പേരടങ്ങുന്ന ഡിസിപ്ളിൻ കമ്മിറ്റിയും രൂപീകരിച്ചു.