തിരുവനന്തപുരം: കോടതി വിധി നടപ്പാക്കുക, ഉദ്യോഗാർത്ഥികളോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആൾ കേരള മുനിസിപ്പൽ കോമൺ സർവീസ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 ഉദ്യോഗാർത്ഥികൾ പി.എസ്.സി ഓഫീസ് ധർണ നടത്തി. കെ.എസ്. ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോ ഓർഡിനേറ്റർ എസ്. ബിജു അദ്ധ്യക്ഷത വഹിച്ചു. ആർ. പ്രദീപ്, സജു, വിനോദ് തുടങ്ങിയവർ സംസാരിച്ചു.