തിരുവനന്തപുരം: ക്ഷേമനിധി പെൻഷൻ അനുവദിക്കുക, വർക്ക്ഷോപ്പുകൾ നവീകരിക്കുന്നതിന് ആവശ്യമായ പലിശ രഹിത വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആൾ കേരള ആട്ടോമൊബൈൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ സെക്രട്ടേറിയറ്റ് ധർണ നടത്തുമെന്ന് ജനറൽ സെക്രട്ടറി പാളയം ബാബു അറിയിച്ചു. രാവിലെ 10.30ന് ഇ.എസ്. ബിജിമോൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും.