kerala-assembly
KERALA ASSEMBLY

തിരുവനന്തപുരം:തെരുവുനായ്ക്കളുടെ കടിയേറ്റ് സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 1,34,253 പേർ ചികിത്സ തേടിയതായി മന്ത്രി എ.സി മൊയ്തീൻ നിയമസഭയെ അറിയിച്ചു.ആക്രമണത്തിന് ഇരയാവുന്നവർക്ക് തദ്ദേശ സ്ഥാപനങ്ങൾ വഴി ധനസഹായം നൽകുന്നുണ്ട്..2017 ജൂൺ മുതൽ 2019 ഒക്ടോബർ വരെ 43,834 തെരുവുനായ്ക്കളെ വന്ധ്യംകരിച്ചു.

സംസ്ഥാനത്ത് 18 പഞ്ചായത്തുകളിൽ മാവേലി സ്റ്റോറുകളില്ലെന്ന് മന്ത്രി പി. തിലോത്തമൻ അറിയിച്ചു. അനുയോജ്യമായ കെട്ടിട സൗകര്യം ലഭ്യമാക്കാത്തതാണ് കാരണം. ഈ സർക്കാരിന്റെ കാലത്ത് ക്രമക്കേട് നടത്തിയ 12515 റേഷൻകടകൾ കണ്ടെത്തി.

പുനർഗേഹം പദ്ധതി

.
വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് 2450 കോടി രൂപയുടെ പുനർഗേഹം പദ്ധതി പരിഗണനയിലാണെന്ന് . മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് 78.20 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കണ്ണൂർ ജില്ലകളിലായി 772 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് 92 അപ്പാർട്ട്‌മെന്റുകളുടെ നിർമാണമാണ് ലക്ഷ്യമിടുന്നത്.

വിഴിഞ്ഞത്ത് സീഫുഡ് റസ്റ്റോറന്റ് ആരംഭിക്കും. ഓഖി പുനരധിവാസ ഫണ്ടിൽ നിന്നും ഇതിനായി നാല് കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.