കോവളം: എസ്.എൻ.ഡി.പി യോഗം പുളിങ്കുടി ശാഖ പുതുതായി നിർമ്മിച്ച മന്ദിര ഉദ്ഘാടനം സ്വാമി ബോധിതീർത്ഥയും ഗുരുദേവ പ്രതിഷ്ഠാകർമ്മം സ്വാമി വിശുദ്ധാനന്ദയും നിർവഹിച്ചു. പ്രതിഷ്ഠയോടനുബന്ധിച്ച് നടന്ന സമ്മേളനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശാഖാ പ്രസിഡന്റ് എം.അശോക് കുമാർ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ.പ്രീജ മുഖ്യപ്രഭാഷണം നടത്തി. കേരളകൗമുദി ചീഫ് റിപ്പോർട്ടർ കോവളം സതീഷ് കുമാർ, തങ്കമ്മ (കാഞ്ചി), ഡോ. അഞ്ജലി.എസ് എന്നിവരെ അനുമോദിച്ചു. അരുമാനൂർ രതികുമാർ പുറത്തിറക്കിയ അനന്തു അജയ് ആലപിച്ച ഗുരുവന്ദനം സി.ഡിയുടെ പ്രകാശനം കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി.കാർത്തികേയൻ നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്.സുശീലൻ, ആർ.വിശ്വനാഥൻ, അതിയന്നൂർ ബ്‌ളോക്ക് പഞ്ചായത്തംഗം ചൊവ്വര രാജൻ, ബി.ജെ.പി കോവളം മണ്ഡലം പ്രസിഡന്റ് ബി.രാധാകൃഷ്ണൻ, ആഴിമല ശിവക്ഷേത്രം പ്രസിഡന്റ് വി.സത്യശീലൻ, ശാഖാ ഭാരവാഹികളായ എം.എസ്. ഗിരീശൻ, ജി. മണികണ്ഠൻ, വി.കെ.ശ്രീനിവാസൻ, ശാഖാ സെക്രട്ടറി പി.എസ്.ചന്ദ്രകുമാർ തുടങ്ങിയവർ സംസാരിച്ചു. ആഴിമല ജംഗ്ഷനിൽ കൊച്ചപ്പി വ്യാപാരിയുടെ ഓർമ്മയ്ക്കായി മകൻ യോഗേശ്വരപ്പണിക്കർ നൽകിയ സ്ഥലത്താണ് ശാഖയുടെ പുതിയ ആസ്ഥാനമന്ദിരവും ഗുരദേവ പ്രതിഷ്ഠാകർമ്മവും നടന്നത്.