'ശുചിത്വവും ശാസ്ത്രസാങ്കേതികവിദ്യയും" എന്ന തലക്കെട്ടിൽ ശിവഗിരി മഠത്തിലെ സ്വാമി സാന്ദ്രാനന്ദ കേരളകൗമുദിയിൽ എഴുതിയ ലേഖനം അധികാരികളുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. ഗുരുദേവൻ ശുചിത്വത്തിന് നൽകിയ പ്രാധാന്യം ചൈനയിൽ നടപ്പാക്കുന്നതിനെ അദ്ദേഹം അഭിനന്ദിക്കുന്നുണ്ട്. നമ്മുടെ ഏതു നഗരവും നാട്ടിൻപുറവുമാണ് മാലിന്യമുക്തമായിട്ടുള്ളത്? മൂക്കുപൊത്താതെ നടക്കാൻ പറ്റുന്ന ഒരു റോഡോ തെരുവോ ഉണ്ടോ? മഹാത്മാഗാന്ധിയും ഗുരുദേവനും വിഭാവനം ചെയ്ത ശുചിത്വത്തിനായി ഭരണാധികാരികളും സന്നദ്ധ സംഘടനകളും കൂട്ടായി യത്നിക്കണം.

ജി. സദാനന്ദൻ

ഉപാദ്ധ്യക്ഷൻ

കേരള സർവോദയമണ്ഡലം