ആര്യനാട്:വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കേരളാ വാട്ടർ അതോറിട്ടിയുടെ സെക്ഷൻ ഓഫീസ് സ്വന്തം കെട്ടിടത്തിലേയ്ക്ക് മാറുന്നു. ആര്യനാട് പഞ്ചായത്ത് അനുവദിച്ച ഭൂമിയിലാണ് സെക്ഷൻ ഓഫീസ് പൂർത്തിയായത്.പണി പൂർത്തിയാക്കി മന്ദിരം 14ന് മന്ത്രി ഉദ്ഘാടനം ചെയ്യും.
സ്വന്തമായി സ്ഥലമുണ്ടായിട്ടും വാടകക്കെട്ടിടത്തിൽ നിന്നും ശാപമോക്ഷമില്ലാതെ കിടക്കുന്ന ആര്യനാട് സെക്ഷൻ ഓഫീസിനെപ്പറ്റി കേരളകൗമുദി പല തവണ വാർത്തകൾ നൽകിയിരുന്നു. തുടർന്ന് വാട്ടർ അതോറിട്ടി മാനേജിംഗ് ഡയറക്ടർ അടക്കമുള്ളവർ അന്വേഷണം നടത്തുകയും കെ.എസ്.ശബരീനാഥൻ.എം.എൽ.എയും നെടുമങ്ങാട് അസി. എക്സിക്യൂട്ടീവ് എൻജിനിയർ സുധീറും ഇതിന്റെനടപടിക്രമങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്തു.മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ മന്ദിരം നിർമ്മിക്കാൻ അധികൃതർ ഫണ്ട് അനുവദിക്കുകയായിരുന്നു.നെടുമങ്ങാട് അസി. എക്സിക്യൂട്ടീവ് എൻജിനിയർ സുധീറിന്റെ നേതൃത്വത്തിൽ മണ്ണ് പരിശോധന പൂർത്തിയാക്കിയെങ്കിലും വീണ്ടും കാലതാമസം നേരിട്ടു. ഒരു വർഷം മുൻപ് കെട്ടിടം നിർമ്മിക്കാൻ 48 ലക്ഷം അനുവദിച്ച് മാനേജിംഗ് ഡയറക്ടറുടെ ഉത്തരവായതോടെ നീണ്ട കാത്തിരിപ്പിന് വിരാമമായി.
തുടക്കം മുതൽ തന്നെ വാടകക്കെട്ടിടത്തിൽ മാറിമാറിയാണ് ഓഫീസ് പ്രവർത്തിച്ചിരുന്നത്.
ആറ് പഞ്ചായത്തുകളിലേയും ജനങ്ങൾക്ക് പ്രയോജനകരമായി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറുടെ ഓഫീസായി ഉയർത്താൻ സാധിക്കും.പുതിയ സെക്ഷൻ ഓഫീസ് യാ
14ന് വൈകിട്ട് 5ന് കെ.എസ്.ശബരീനാഥൻ.എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രി കൃഷ്ണൻകുട്ടി വാട്ടർ അതോറിട്ടി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കും.അടൂർ പ്രകാശ്.എം.പി മുഖ്യാതിഥിയായുംഐ.ബി.സതീഷ്.എം.എൽ.എ മുഖ്യ പ്രഭാഷണവും നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. ഷാമിലാബീഗം (ആര്യനാട്)എ. റഹിം (ഉഴമലയ്ക്കൽ), വെള്ളനാട് ശശി (വെള്ളനാട്),ജി.മണികണ്ഠൻ(കുറ്റിച്ചൽ),കെ. രാമചന്ദ്രൻ(പൂവച്ചൽ),കെ. അനിൽകുമാർ (വിളപ്പിൽ),വാട്ടർ അതോറിട്ടി എം.ഡി എ.കൗശിഗൻ,ടെക്നിക്കൽ മെമ്പർ ടി.രവീന്ദ്രൻ,ചീഫ് എൻജിനിയർ ജി.ശ്രീകുമാർ,ജില്ലാ പഞ്ചായത്തംഗം വി. വിജുമോഹൻ,ത്രിതല ഗ്രാമ പഞ്ചായത്തംഗങ്ങൾ,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും.