crime

ബാലരാമപുരം: നരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കുളങ്ങരക്കോണം ആർ.സി.ചർച്ചിന് സമീപം മുപ്പറത്തലയ്ക്കൽ വീട്ടിൽ നിഥിന്റെ യമഹ മോട്ടോർ ബൈക്കും നീതി സ്റ്റോറിന് സമീപം പാർക്ക് ചെയ്തിരുന്ന ജ്ഞാനശേഖരന്റെ ബുള്ളറ്റും മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. കണ്ണമ്മൂല ചട്ടമ്പിസ്വാമി നഗർ കളിയിൽ സ്വദേശി പേയാട് വിട്ടിയം റേഷൻ കടയ്ക്ക് സമീപം വാടക വീട്ടിൽ താമസിക്കുന്ന ഡ്രാക്കുള, നന്ദു എന്നീ വിളിപ്പേരുള്ള നന്ദകുമാർ (23)​ ആണ് അറസ്റ്റിലായത്. കഴിഞ്ഞ 29 ന് രാത്രിയോടെയാണ് ബൈക്കുകൾ മോഷണം പോയത്. തുറസായ സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങളെ നോട്ടമിട്ട് രാത്രികാലങ്ങളിൽ ലോക്ക് പൊട്ടിച്ച് നമ്പർ പ്ലേറ്റ് മാറ്റി മോഷണം നടത്തുകയാണ് ഇയാളുടെ രീതി. വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ ദിവസം രാത്രി 9 ഓടെ വിട്ടിയത്തു വച്ച് നരുവാമൂട് എസ്.എച്ച്.ഒ ധനപാലൻ,​ എസ്.ഐ പുഷ്പരാജ്,​ എ.എസ്.ഐ ബൈജു,​ സി.പി.ഒ പ്രദീപ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.