നെടുമങ്ങാട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ നെടുമങ്ങാട് മണ്ഡലം കൺവെൻഷൻ പ്രസിഡന്റ് ജെ.വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വിക്രമൻ നായർ ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എൻ.ബാജി,ജില്ലാ പ്രസിഡന്റ് വി.ബാലകൃഷ്ണൻ,സംഘടനാ നേതാക്കളായ തെങ്ങുംകോട് ശശി,എ.വാസു,കൊഞ്ചിറ റഷീദ്,സി.രാധാകൃഷ്ണൻ നായർ,ജി.സൈറസ്,കെ.ഗോപിനാഥൻ നായർ, ടി.ജയദാസ്,ലക്ഷ്മി എസ്.നായർ, ബി.ആർ ഹരി,ആർ.ശ്രീകണ്ഠൻ നായർ,കനകമ്മ എന്നിവർ പ്രസംഗിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട കണിയാപുരം വാഹീദിനെ ആദരിച്ചു.മണ്ഡലം ഭാരവാഹികളായി ജെ.വിജയകുമാർ (പ്രസിഡന്റ്), രാമചന്ദ്രൻ,തോട്ടുമുക്ക് പ്രസന്നകുമാർ (വൈസ് പ്രസിഡന്റുമാർ),സജാദ് പാറയിൽ (സെക്രട്ടറി),റഷീദ്, അർജുനൻ (ജോയിന്റ് സെക്രട്ടറിമാർ),സുരേന്ദ്രനാഥ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.