നെടുമങ്ങാട് :ഡിസം.21 മുതൽ 25 വരെ നെടുമങ്ങാട് നടക്കുന്ന കോയിക്കൽ പുസ്തകോത്സവവും സാംസ്കാരികോത്സവവും വിജയിപ്പിക്കാൻ സംഘാടക സമിതി യോഗം ഇന്ന് വൈകിട്ട് 4ന് ബസ് സ്റ്റാൻഡിനു സമീപത്തെ പി.കൃഷ്ണപിള്ള സ്മാരക മന്ദിരത്തിൽ ചേരും.സാമൂഹിക,സാംസ്കാരിക,സാഹിത്യ പ്രവർത്തകർ പങ്കെടുക്കണമെന്ന് അഡ്വ.ആർ.ജയദേവൻ അറിയിച്ചു.പുസ്തകോത്സവത്തിൽ പ്രമുഖ പ്രസാധകരുടെ സ്റ്റാളുകൾ ഉണ്ടാകും.സമകാലിക വിഷയങ്ങളെപ്പറ്റി സംവാദം,സെമിനാർ,കവി സമ്മേളനം,കലാപരിപാടികൾ,ചൊൽക്കാഴ്ചകൾ എന്നിവ നടക്കും.