ആര്യനാട്: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കാട്ടാക്കട മണ്ഡലം സമ്മേളനം ജില്ലാ സെക്രട്ടറി തെങ്ങുംകോട് ശശി ഉദ്ഘാടനം ചെയ്തു. ജി.ശശി അദ്ധ്യക്ഷത വഹിച്ചു. ജി.രാമചന്ദ്രൻ നായർ, അരുവിക്കര നിയോജക മണ്ഡലം പ്രസിഡന്റ് എസ്.വി. ഗോപകുമാർ, സെക്രട്ടറി വി. ഡാനിയേൽ, ബ്ലോക്ക് പഞ്ചായത്തംഗം എം.ആർ. ബൈജു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം. അഗസ്റ്റിൻ, ഗ്രാമ പഞ്ചായത്തംഗം സതീന്ദ്രൻ, വിൽസ് രാജ്, എൻ. ശശിധരൻ നായർ, പി.ഗോപാലകൃഷ്ണൻ നായർ, എ.സ്റ്റീഫൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജി.ശശി (പ്രസിഡന്റ്), എൻ.ഗോപാലകൃഷ്ണപിള്ള, സി.സോമസുന്ദരൻ (വൈസ് പ്രസിഡന്റുമാർ), പി. ഗോപാലകൃഷ്ണൻ നായർ (സെക്രട്ടറി), വിൽസൺരാജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.