v

കടയ്ക്കാവൂർ: ഗൃഹനാഥൻ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടു ഗാന്ധിമുക്ക് കായൽ വാരത്ത് അന്നവിളവീട്ടിൽ ശശിധരൻ(63)ആണുമരിച്ചത്. എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനാണ് . ഞായറാഴ്ച്ച വൈകുന്നേരം ആറു മണിയോടെ ജോലിസ്ഥലത്തുനിന്ന് വീട്ടിലെത്തിയിരുന്നു . ഭാര്യയുമായിപിണങ്ങി ശശിധരൻ ഒറ്റയ്ക്കാണ് താമസം. അടുത്ത വീട്ടിൽ താമസിയ്ക്കുന്ന ശശിധരൻെറ സഹോദരി സാവിത്രി തിങ്കളാഴ്ച്ച രാവിലെ ചായയുമായി ചെല്ലുമ്പോഴാണ് ശശിധരനെ മരിച്ച നിലയിൽ കണ്ടത് .മരണകാരണം വ്യക്തമല്ല. ഭാര്യ തങ്ക. മകൻ ശരത്ത്(സഞ്ചു).