vld-1

വെള്ളറട: മികച്ച നിയമസഭ സമാജികനുള്ള ആർ. പരമേശ്വരൻപിള്ള സ്മാരക പ്രതിഭാ പുരസ്കാരം സി.കെ. ഹരീന്ദ്രൻ എം.എൽ.എയ്ക്ക്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ആർ. പരമേശ്വരൻപിള്ളുയുടെ പേരിൽ പുരോഗമന കലാസാഹിത്യ സംഘം വെള്ളറട ഏരിയ കമ്മിറ്റി ഏർപ്പെടുത്തിയതാണ് പുരസ്കാരം. പുരോഗമന കലാസാഹിത്യ സംഘം വെള്ളറട ഏരിയ സമ്മേളന വേദിയിൽ സംസ്ഥാന സെക്രട്ടറി വിനോദ് വൈശാഖി എം എൽ.എയ്ക്ക് പുരസ്കാരം കൈമാറി. സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി ഡി.കെ. ശശി, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി സി, അശോകൻ, ഏരിയ സെക്രട്ടറി ഡോ. ബിജു ബാലകൃഷ്ണൻ, കെ.പി. രണദിവെ തുടങ്ങിയവർ പങ്കെടുത്തു.