vld-3-

വെള്ളറട: പുരോഗമന കലാ സാഹിത്യ സംഘം വെള്ളറട ഏരിയ സമ്മേളനം വെള്ളറട ജെ.എം ഹാളിൽ സംസ്ഥാന സെക്രട്ടറി വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.പി. രണദിവെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി. അശോകൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഡി.കെ. ശശി, ടി.എൽ. രാജ്, ആർ. ശ്രീകണ്ഠൻ, വിതുര ശിവനാഥ്, ഹേമചന്ദ്രൻ, ഗീതജോൺ, സനാതനൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്നു നടന്ന കലാസാഹിത്യ സൗഹൃദ സമ്മേളനം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികളും നടന്നു. പുതിയ ഭാരവാഹികളായി അഡ്വ. കെ.പി. രണദിവെ(പ്രസിഡന്റ് ) ഡോ. ബിജു ബാലകൃഷ്ണൻ (സെക്രട്ടറി ) പി. പ്രേമലത (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.