തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ എ.ഐ.സി.സി ആഹ്വാനപ്രകാരം ഇന്ന് കെ.പി.സി.സിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്കും ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിലേക്കും പ്രതിഷേധമാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. എ.ഐ.സി.സി നിരീക്ഷകൻ മധുസൂദൻ മിസ്ത്രിക്കാണ് കേരളത്തിലെ പ്രക്ഷോഭ പരിപാടികളുടെ ചുമതല. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നേതൃത്വം നൽകുന്ന രാജ്ഭവൻ മാർച്ചിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെ കോൺഗ്രസിന്റെ സമുന്നത നേതാക്കൾ പങ്കെടുക്കും.