pinarayi-vijayan-

തിരുവനന്തപുരം: ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്റവും നീതിപൂർവകവുമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു ടി.എൻ. ശേഷനെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ ബാഹ്യ ഇടപെടലുകൾ പാടില്ല എന്നുള്ള നിലപാട് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വതന്ത്റമായ ഭരണഘടനാ പദവിയും അധികാരങ്ങളും പ്രയോഗത്തിലൂടെ അദ്ദേഹം സ്ഥാപിച്ചെടുത്തു. കമ്മിഷന്റെ അധികാരത്തിൽ കടന്നു കയറാനും പ്രവർത്തനത്തെ സ്വാധീനിക്കാനും കേന്ദ്ര സർക്കാർ ശ്രമിച്ചപ്പോഴൊക്കെ അദ്ദേഹം നിർഭയമായി ചെറുത്തു നിന്നു. കമ്മിഷന്റെ ഉത്തരവാദിത്തം നിർവഹിക്കുന്നവർക്ക് ടി.എൻ. ശേഷൻ മാതൃകയാണെന്നും മുഖ്യമന്ത്റി പറഞ്ഞു.