photo

നെടുമങ്ങാട് :വാമനപുരം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ വികസന പ്രവർത്തനം പഠിക്കാൻ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില-തൃശ്ശൂർ) നേതൃത്വത്തിൽ കണ്ണൂർ,എറണാകുളം ജില്ലകളിലെ വിവിധ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയംഗങ്ങളും ഉദ്യോഗസ്ഥരും വാമനപുരം ബ്ലോക്ക് പഞ്ചായത്ത് സന്ദർശിച്ചു.ബ്ലോക്ക് പ്രസിഡന്റ് നന്ദിയോട് കെ.പി ചന്ദ്രൻ,വൈസ് പ്രസിഡന്റ് കെ.ഷീലാകുമാരി,സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ ബി.സന്ധ്യ,ജി.കലാകുമാരി,ഭരണസമിതി അംഗങ്ങളായ എം.എസ്.ഷാജി,രാധാ വിജയൻ,എം.എം. ഷാഫി,ജി.സുഭാഷ്,എൻ.ചന്ദ്രിക,ജലജ,സെക്രട്ടറി എം. മോഹനകുമാർ, ജോയിൻറ് ബി.ഡി.ഒ ബി.എം.ചന്ദ്രമോഹൻ തുടങ്ങിയവർ പങ്കെടുത്തു.പേരാവൂർ,ഇരിട്ടി, ഇരിക്കൂർ,കോതമഗലം എന്നീ ബ്ലോക്കുകളിലെ പ്രസിഡന്റുമാരുടെ നേതൃത്വത്തിലാണ് സന്ദർശനം നടന്നത്.