action

കിളിമാനൂർ: മാണിക്കൽ പഞ്ചായത്തിലെ വാദ്യാരുകോണത്ത് സ്വകാര്യ കമ്പനിയുടെ മൊബൈൽ ടവർ നിർമ്മിക്കുന്നതിനെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. നൂറിലേറെ പേർ പങ്കെടുത്തു. ജനങ്ങൾ തിങ്ങി പാർക്കുന്നതും പട്ടികജാതിക്കാർ ഉൾപ്പെടെ താമസിക്കുന്നതും, കാൻസർ രോഗികൾ ഉൾപ്പെടെ നിരവധി പേർ താമസിക്കുന്ന ഇവിടെ ടവർ സ്ഥാപിക്കാനുള്ള അനുമതി നൽകിയ പഞ്ചായത്തിന്റെ തീരുമാനം പിൻവലിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. സ്ഥലത്ത് താമസമില്ലാത്ത സ്വകാര്യ വ്യക്തിയുടെ പതിനഞ്ച് സെന്റ് ഭൂമിയിലാണ് ടവർ നിർമ്മിക്കാൻ അനുമതി നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ എം.പി., കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ ജോയ്, ചെയർമാൻ അബ്ദുൽ റഹ്മാൻ എന്നിവർ പറഞ്ഞു.