മുടപുരം: മൂന്ന് ദിവസക്കാലം പെരുങ്ങുഴിയിൽ നടക്കുന്ന കേരളാ കർഷക സംഘം മംഗലപുരം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള കാർഷിക പ്രദർശന വിപണി പെരുങ്ങുഴി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സി.പി.എം അഴൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. മുരളീധരൻ നായർ ഉദ്‌ഘാടനം ചെയ്തു. കർഷക സംഘം അഴൂർ പഞ്ചായത്ത്പ്രസിഡന്റ് എസ്. ബിജു അദ്ധ്യക്ഷത വഹിച്ചു. എം. ജലീൽ, അഡ്വ. യാസിർ, ആർ. അജിത്ത്, എം. രാജൻ, എസ്.വി. അനിലാൽ, സി. സുര, ടി. ബിനു തുടങ്ങിയവർ സംസാരിച്ചു.