bjp

പാലോട്: റെയ്ഞ്ച് ഓഫീസ് ജംഗ്ഷനിൽ മിനി ഹൈമാസ്റ്റ് ലൈറ്റ്, സി.സിടിവി ക്യാമറ എന്നിവ സ്ഥാപിക്കണമെന്നും ഭരതന്നൂർ പാലോട് റോഡ് പണി പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നന്ദിയോട് പഞ്ചായത്ത് സമിതി സായാഹ്ന ധർണ നടത്തി. ജി. ചന്ദ്രദാസിന്റെ അദ്ധ്യക്ഷതയിൽ നന്ദിയോട് സതീശൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വെള്ളയംദേശം അനിൽ, അജിത് പെരിങ്ങമ്മല, ബീന വലിയ കട്ടയ്ക്കാൽ, കാർത്തിക സന്തോഷ്, ഹരിലാൽ, ബീനസുധി, പൊരിയക്കാട് മണികണ്ഠൻ, അജി എന്നിവർ സംസാരിച്ചു.