നെടുമങ്ങാട് : ചെങ്കോട്ട-തിരുവനന്തപുരം ഹൈവേയിൽ റാണി തിയേറ്ററിനു സമീപത്തെ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി നെടുമങ്ങാട് ബസ് സ്റ്റാൻഡിലേയ്ക്ക് വരുന്ന യാത്രാവാഹനങ്ങളുടെ സ്റ്റോപ്പ് പുനഃക്രമീകരിച്ചതായി കെ.എസ്.ആർ.ടി നെടുമങ്ങാട് ഡി.ടി.ഒ സുരേഷ്‌കുമാർ അറിയിച്ചു.പെട്രോൾ പമ്പിനു സമീപം വെയർ ഹൗസിന്റെ മെയിൻ ഗേറ്റിനു മുന്നിലാണ് പുതിയ ബസ് സ്റ്റോപ്പ്.കണിയാപുരം,വെഞ്ഞാറമൂട്, കുളത്തൂപ്പുഴ, പാലോട്,വിതുര ഡിപ്പോകളിലെ ബസുകൾ ഇനിമുതൽ യാത്രക്കാരെ വെയർ ഹൌസ് ഗേറ്റിനു മുന്നിലാണ് ഇറക്കേണ്ടത്.മെയിൻ റോഡിലെ രൂക്ഷമായ ഗതാഗതകുരുക്ക് പരിഹരിക്കാൻ പൊലീസ് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.