നെയ്യാറ്റിൻകര:കേരള യുക്തിവാദി സംഘം നെയ്യാറ്റിൻകര താലൂക്ക് സമ്മേളനം നെല്ലിമൂട് ദേശാഭിവർദ്ധിനി ഗ്രന്ഥശാലാ ഹാളിൽ കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് ജെ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് വൈസ് പ്രസിഡന്റ് ടി.സുകുമാരൻ,സി.പി.എം നെയ്യാറ്റിൻകര ഏരിയാ സെക്രട്ടറി പി.കെ.രാജ്മോഹൻ,നെല്ലിമൂട് പ്രഭാകരൻ, ടി.എസ്.പ്രദീപ്,എം.എൻ.നടരാജൻ,എം.ചന്ദ്രശേഖരൻ, കെ.വിജയകുമാർ,സി.വി.ജയകുമാർ,പൂതംകോട് ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.വൈകിട്ട് നടന്ന പൊതുസമ്മേളനം എം.എൻ.നടരാജൻ ഉദ്ഘാടനം ചെയ്തു.ഭാരവാഹികളായി പൂതംകോട് ശ്രീകുമാർ (പ്രസിഡന്റ്),കെ.രാധാകൃഷ്ണൻ (സെക്രട്ടറി), എം.ചന്ദ്രശേഖരൻ (ട്രഷറർ) എന്നിവരടങ്ങുന്ന 15 അംഗ സമതിയെ തിരഞ്ഞെടുത്തു.