വർക്കല: ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഈ അദ്ധ്യയന വർഷത്തെ ഓപ്പൺ സ്കൂൾ ഓറിയന്റേഷൻ ക്ലാസുകൾ ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് 16ന് രാവിലെ 10ന് സ്കൂളിൽ നടക്കും. ഈ സ്കൂൾ സെന്ററായി ലഭിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഓപ്പൺ സ്കൂൾ മെമോ കാർഡുമായി സ്കൂളിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ ലതാകുമാരി അറിയിച്ചു.