കിളിമാനൂർ: തേക്കിൻകാട് റസിഡന്റ്സ് അസോസിയേഷൻ വാർഷികവും കുടുംബ സംഗമവും തേക്കിൻകാട് വി.എസ്.എൽ.പി.എസിൽ ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സുഭാഷിന്റെ അദ്ധ്യക്ഷതയിൽ ഭഷ്യധാന്യ കിറ്റിന്റെ വിതരണം നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രഘു നിർവഹിച്ചു. നഗരൂർ പൊലീസ് സ്റ്റേഷൻ എസ്.ഐ സഹീൽ കലാമത്സര വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. വാർഡ് മെമ്പർ പ്രിയ രഞ്ജിനി പoനോപകരണങ്ങൾ വിതരണം ചെയ്തു. ബാഹുലേയക്കുറുപ്പ് സ്വാഗതവും, അസോസിയേഷൻ സെക്രട്ടറി ജി.ആർ. ഉണ്ണികൃഷ്ണൻ വാർഷികറിപ്പോർട്ടും രക്ഷാധികാരി ആനന്ദൻ ആചാരി നന്ദിയും പറഞ്ഞു.