തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിൽ, കാറ്റഗറി നമ്പർ 163/2018 പ്രകാരം വിജ്ഞാപനം ചെയ്ത, ജൂനിയർ ഇൻസ്ട്രക്ടർ (പ്ലംബർ)(ഒന്നാം എൻ.സി.എ.- പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), കാറ്റഗറി നമ്പർ 41/2019 പ്രകാരം പൊലീസ് കോൺസ്റ്റബിൾ (ഇന്ത്യ റിസർവ് ബറ്റാലിയൻ) റഗുലർ വിംഗ് (എൻ.സി.എ.- പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), കേരള സംസ്ഥാന തൊഴിലാളി ക്ഷേമനിധി ബോർഡിൽ, കാറ്റഗറി നമ്പർ 172/2017 പ്രകാരം വിജ്ഞാപനം ചെയ്ത, ലേബർ വെൽഫയർ ഫണ്ട് ഇൻസ്‌പെക്ടർ (എൻ.സി.എ.- ഒ.ബി.സി.) തസ്തികകളിൽ ചുരുക്കപട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി കമ്മിഷൻ യോഗം തീരുമാനിച്ചു.
ലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റിൽ, കാറ്റഗറി നമ്പർ 331/2018, 332/2018, 334/2018 പ്രകാരം വിജ്ഞാപനം ചെയ്ത, റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം)(ഒന്നാം എൻ.സി.എ.-എൽ.സി./എ.ഐ., വിശ്വകർമ്മ,പട്ടികവർഗ്ഗം) ഡിക്‌റ്റേഷൻ ടെസ്റ്റ് നടത്താനും തീരുമാനമായി.