കല്ലമ്പലം: നാവായിക്കുളം സ്കൂളിൽ നടന്ന കിളിമാനൂർ ഉപജില്ലാ കലോത്സവവുമായി ബന്ധപ്പെട്ടുള്ള മത്സരങ്ങളിൽ ചില വേദികളിൽ അനുഭവപ്പെട്ട അസൗകര്യം രക്ഷകർത്താക്കളുടെയും അദ്ധ്യാപകരുടെയും പ്രതിഷേധത്തിനിടയാക്കി. വേദി ഒമ്പതിൽ എൽ.പി, യു.പി വിഭാഗം സംഘഗാനം അവതരിപ്പിക്കാനുള്ള സ്ഥല സൗകര്യമില്ലാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. 60 ഓളം സ്കൂളുകൾ പങ്കെടുക്കുന്ന മത്സരയിനത്തിൽ കാണികൾക്ക് ഇരിക്കാനുള്ള സൗകര്യവും കുറവായിരുന്നു. പ്രതിഷേധം ശക്തമായതോടെ മത്സരം നിറുത്തിവയ്ക്കുകയും പഞ്ചായത്ത് പ്രതിനിധികളുമായി നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ ക്ലാസിനു പുറത്തെ ഗ്രൗണ്ടിൽ മത്സരം തുടർന്നു.