പാറശാല: മിൽമയുടെയും കല്ലാമം ക്ഷീരോത്പാദക സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ക്ഷീര കർഷക സെമിനാറും കാർഷിക സമ്പർക്ക പരിപാടിയും മിൽമയുടെയും ക്ഷീരകർഷക ക്ഷേമനിധി ബോർഡിന്റെയും ഭരണ സമിതി അംഗമായ എസ്. അയ്യപ്പൻ നായർ ഉദ്‌ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് മൈക്കൽ അദ്ധ്യക്ഷത വഹിച്ചു. മിൽമ ഭരണസമിതി അംഗങ്ങളായ അഡ്വ. ഗിരീഷ് കുമാർ, ഷീജ, സുശീല, മിൽമ അസി. ഡയറക്ടർ ഡോ. ശ്രീജിത്ത്, എം.പി.ഒ സലിം എന്നിവർ സംസാരിച്ചു.