തിരുവനന്തപുരം:വാട്ടർ അതോറിട്ടിയുടെ കുപ്പിവെള്ള പ്ളാന്റ് കി‌ഡ്ക്കിന് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി)​ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ നിയമസഭാ മാർച്ച് നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സംഘടനാ സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി, ​ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,​എം.എൽ.എമാരായ വി.എസ്.ശിവകുമാർ, ​എം.വിൻസെന്റ്,​ കെ.എസ്.ശബരീനാഥൻ തുടങ്ങിയവർ പങ്കെടുക്കും.