thomas-issac

തിരുവനന്തപുരം: കിഫ്ബിയിൽ ഉൾപ്പെടുത്തുന്ന പദ്ധതികളുടെ മാനദണ്ഡങ്ങളിലും ഗുണമേന്മയിലും ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് മന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ വ്യക്തമാക്കി.ശരിയായ മാനദണ്ഡം പാലിച്ചില്ലെന്ന് പരിശോധനയിൽ ബോദ്ധ്യപ്പെട്ടതിനാലാണ് തുടക്കമിട്ട 12 പദ്ധതികൾ നിറുത്തിവയ്ക്കേണ്ടി വന്നത്. ഇക്കാര്യത്തിൽ ആരും ശുപാർശയുമായി വരേണ്ടതില്ലെന്നും ഐസക്ക് പറഞ്ഞു. കിഫ്ബിയിലെ പ്രധാന ഉദ്യോഗസ്ഥൻ ബകനെപ്പോലെയാണെന്ന് കഴിഞ്ഞ ദിവസം മന്ത്രി ജി.സുധാകരന്റെ വിമർശനത്തിനെതിരെയുള്ള ഒളിയമ്പുകൂടിയായി ഉപധാനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിയിലെ ഐസക്കിന്റെ പരാമർശം.