കുന്നത്തൂർ:ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. ശൂരനാട് വടക്ക് പടിഞ്ഞാറ്റകിഴക്ക് തെങ്ങുംതുണ്ടിൽ പരേതനായ ബാബുവിന്റെയും സുജയുടെയും മകൻ സിബി ബാബുവാണ് (32) മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന ശൂരനാട് രശ്മി നിവാസിൽ ഹരികൃഷ്ണൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.കഴിഞ്ഞദിവസം രാത്രി പത്തോടെ ഭരണിക്കാവ് ജെ.എം ഹൈസ്കൂളിന് സമീപംവച്ചായിരുന്നു അപകടം. സിബി കരുനാഗപ്പള്ളിയിലെ മെട്രോ ലാബ് ടെക്‌നീഷ്യനായിരുന്നു. സംസ്ക്കാരം ഇന്ന് രാവിലെ 11ന് ചാത്താകുളം ഐ.പി.സി ശാലേം ചർച്ച് സെമിത്തേരിയിൽ.ഭാര്യ മീര. മകൻ:ദാനൂസ്.