ചെന്നൈ: സ്വാതന്ത്ര്യസമരസേനാനികളായിരുന്ന കോഴിപ്പുറത്ത് മാധവമേനോന്റെയും എ.വി. കുട്ടിമാളുഅമ്മയുടെയും മകളായ ആനക്കര വടക്കത്ത് മീനാക്ഷി (88) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവമേനോൻ(തമിഴ്നാട് മുൻ ട്രാൻസ്‌പോർട്ട് കമ്മിഷണർ). സ്വാതന്ത്ര്യസമരകാലത്ത് കുട്ടിമാളുഅമ്മ ജയിൽവാസം അനുഭവിച്ചപ്പോൾ കൈക്കുഞ്ഞായിരുന്ന മീനാക്ഷി രണ്ടുവർഷം അമ്മയോടൊപ്പം ജയിലിൽകഴിഞ്ഞിരുന്നു.ജയിലിലടയ്ക്കപ്പെട്ടപ്പോൾ 41ദിവസത്തെ പ്രായമേ ഉണ്ടായിരുള്ളു മീനാക്ഷിക്ക്. 1931ഡിസംബർ 24 ന് കോഴിക്കോട് ചാലപ്പുറത്താണ് ജനനം. മക്കൾ: മാധവി (റിട്ട. സിൻഡിക്കേറ്റ് ബാങ്ക്), പാർവതി (റിട്ട. ഐ.ബി), ശങ്കരൻ, മാധവൻ (ഇരുവരും ബിസിനസ്, ചെന്നൈ). മരുമക്കൾ: രാജരാജേശ്വരി, ജയലക്ഷ്മി, പരേതനായ മനോഹര കൃഷ്ണൻ.