lion

തിരുവനന്തപുരം : ലയൺസ് ഡിസ്ട്രിക്ട് 318 എയുടെ ആഭിമുഖ്യത്തിൽ ദാരിദ്ര്യ നിർമ്മാർജനം, അന്ധതാനിവാരണം, പ്രമേഹ നിയന്ത്രണം, പരിസ്ഥിതി സംരക്ഷണം, കുട്ടികളുടെ കാൻസർ ചികിത്സ എന്നീ മേഖലകളിൽ കൂടുതൽ സേവന പ്രവർത്തനങ്ങൾ നടത്തുന്നതിനായുള്ള ധനസമാഹരണ ക്യാമ്പുകളുടെ ആദ്യഘട്ട പ്രവർത്തനമായ എൽ.സി.ഐ.എഫ് കോൺക്ളേവ് സംഘടിപ്പിച്ചു.

തിരുവനന്തപുരം ഹോട്ടൽ റസിഡൻസി ടൗവറിൽ നടന്ന യോഗം ലയൺസ് ഡിസ്ട്രിക്ട് എൽ.സി.ഐ.എഫ് കോഓർഡിനേറ്റർ ടി. ബിജുകുമാറിന്റെ അദ്ധ്യക്ഷതയിൽ ഡിസ്ട്രിക്ട് ഗവർണർ ഡോ. എ.ജി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര തലത്തിൽ ലയൺസ് ക്ളബ്സ് ഇന്റർനാഷണൽ ഫൗണ്ടേഷൻ നടപ്പിലാക്കിവരുന്ന കാമ്പയിൻ-100 പദ്ധതിയുടെ പ്രധാന സവിശേഷതകൾ, എൽ.സി.ഐ.എഫ് പ്രോജക്ടുകളും ഗ്രാൻഡും മോഡൽ ക്ളബുകൾ എന്നീ വിഷയങ്ങളിൽ ഫാക്കൽറ്റിമാരായി ലയൺസ് മുൻ ഇന്റർനാഷണൽ ഡയറക്ടർ എൻജി. ആർ. മുരുകൻ, മൾട്ടിപ്പിൾ ഡിസ്ട്രിക്ട് കോഓർഡിനേറ്റർ ജോയി തോമസ്, മുംബയ് റീജിയണൽ ഡെവലപ്പ്മെന്റ് സ്പെഷ്യലിസ്റ്റ് ശരണ്യാദാസ് എന്നിവർ പങ്കെടുത്തു. എൽ.സി.ഐ.എഫ് ന്റെ ധനസഹായത്തോടെ തിരുവല്ലത്ത് പ്രവർത്തിക്കുന്ന ലയൺസ് ഭവൻ വയോജന കേന്ദ്രം, കൊല്ലം തിരുമുല്ലവാരത്ത് പ്രവർത്തിക്കുന്ന ലയൺസ് സ്കൂൾ, ശാസ്തമംഗലം ശ്രീരാമകൃഷ്ണൻ മിഷൻ ആശുപത്രിയിലെ രക്തബാങ്ക്, പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രി, അഞ്ചൽ സെന്റ് ജോസഫ്സ് ആശുപത്രി എന്നിവിടങ്ങളിലെ ഡയാലിസിസ് കേന്ദ്രങ്ങൾ തുടങ്ങിയവ വഴി ലക്ഷോപലക്ഷം ജനങ്ങൾക്ക് സൗജന്യ സേവനം നൽകിവരുന്നതോടൊപ്പം പുതിയ ബൃഹത്തായ പദ്ധതികൾ ആരംഭിക്കുന്നതിന് വേണ്ടിയുള്ള നയരൂപീകരണവും എൽ.സി.ഐ.എഫ് കോൺക്ളേവിൽ നടന്നു.

എൽ.സി.ഐ.എഫ് ഡിസ്ട്രിക്ട് കോഓർഡിനേറ്റർ ഡോ. രാജേഷ് ആർ, ഡിസ്ട്രിക്ട് സെക്രട്ടറി (എൽ.സി.ഐ.എഫ്), സി.കെ. ജയചന്ദ്രൻ കാമ്പയിൻ കോഓർഡിനേറ്റർ ബി.എസ്. സുരേഷ് കുമാർ, ക്യാബിനറ്റ് ട്രഷറർ വി.കെ.സി. പിള്ള എന്നിവർ സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്ത അംഗങ്ങൾ നൽകിയ 10 ലക്ഷം രൂപ ഡിസ്ട്രിക്ട് ഗവർണർ മുംബയ് എൽ.സി.ഐ.എഫ് റീജിയണൽ സ്പെഷ്യലിസ് ശരണ്യാദാസിന് കൈമാറി. പാറശാല മുതൽ ഹരിപ്പാടുവരെയുള്ള 128 ക്ളബുകളിൽ നിന്ന് 300 ഒാളം പ്രതിനിധികൾ പങ്കെടുത്തു.