പാറശാല: ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനും ലോകാദ്ഭുതമായ മഹാശിവലിംഗത്തിനുള്ളിൽ പ്രവേശിച്ച് ആത്മസംതൃപ്തരാകുന്നതിനും ശിവലിംഗ സമർപ്പണ ദിവസം മുതൽ തന്നെ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പ്രദേശവാസികൾക്ക് പുറമേ തിരുവനന്തപുരം കന്യാകുമാരി ജില്ലകളിൽ നിന്നുള്ളവരും സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയവരും വിദേശികളും മഹാശിവലിംഗം ദർശിക്കാൻ എത്തുന്നവരിൽ പെടുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ക്ഷേത്രത്തിൽ നടന്ന ലക്ഷദീപം തെളിക്കലിലും വിദേശികൾ ഉൾപ്പെടെയുള്ളവർ പങ്കാളികളായി.