കടയ്ക്കാവൂർ: നിലയ്ക്കാമുക്ക് ഗവ. യു.പി.എസിൽ 14ന് ഉച്ചയ്ക്ക് 12.30 ന് ഡൈനിംഗ് ഹാൾ അടൂർ പ്രകാശ് എം.പി.യും സി.സി.ടിവി കാമറകൾ അഡ്വ. ബി. സത്യൻ എം.എൽ.എയും നവീകരിച്ച ക്ളാസ് മുറികൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാബീഗവും ഉദ്ഘാടനം ചെയ്യും. അഡ്വ. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വക്കം പഞ്ചായത്ത് പ്രസിഡന്റ് വേണുജി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ഫിറോസ് ലാൽ, വക്കം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബിഷ്ണു, വാർഡ് മെമ്പർ പ്രസന്ന, വർക്കല എ.ഇ.ഒ ഷൈലജാ ബീഗം, ബി.പി.ഒ അജയകുമാർ, വർക്കല നൂൺ മിൽ ഓഫീസർ സുനിത, സ്കൂൾ വികസന സമിതി ചെയർമാൻ എം.എം. ബഷീർ, വക്കം സാന്ത്വനം പ്രസിഡന്റ് വി.എസ്. സജി, റിട്ട. എച്ച്.എം പ്രകാശ് തുടങ്ങിയവർ സംസാരിക്കും. ഹെഡ്മാസ്റ്റർ ജയറാം സ്വാഗതവും പി.ടി.എ പ്രസിഡന്റ് അരുൺ നന്ദിയും പറയും.