padmarajan

തിരുവനന്തപുരം: പത്മരാജൻ മെമ്മോറിയൽ ട്രസ്റ്റും സ്റ്രേറ്റ് സെൻട്രൽ ലൈബ്രറിയും സംയുക്തമായി 'പത്മരാജന്റ് സാഹിത്യലോകം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കഥാകൃത്ത് ചന്ദ്രമതി ഉദ്ഘാടനം ചെയ്തു. സ്റ്രേറ്റ് ലൈബ്രേറിയൻ പി.കെ. ശോഭന അദ്ധ്യക്ഷയായി.

പത്മരാജൻ മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ വിജയകൃഷ്ണൻ ആമുഖപ്രഭാഷണം നടത്തി. ഡോ.കെ.പ്രസന്നരാജൻ, വി.വി. കുമാർ, വിനു എബ്രഹാം, ടി.അനിതകുമാ‌രി, ടി.കെ. സന്തോഷ്‌കുമാർ, ആഷ നജീബ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധാവതരണം നടത്തി. ട്രസ്റ്റ് സെക്രട്ടറി പ്രദീപ് പനങ്ങാട് മോഡറേറ്ററായി. ജനറൽ സെക്രട്ടറി ബൈജു ചന്ദ്രൻ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം എ.ചന്ദ്രശേഖർ നന്ദിയും പറഞ്ഞു.