തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടർ അതോറിട്ടി ജീവനക്കാർ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. വാട്ടർ അതോറിട്ടിയിലെ എ.ഐ.ടി.യു.സി, യു.ടി.യു.സി, കെ.ടി.യു.സി, ഡ്രൈവേഴ്‌സ് സംഘടനകൾ സംയുക്തമായാണ് അതോറിട്ടി ഹെഡ് ഓഫീസിന് മുമ്പിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തുന്നത്. ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി ചെയർമാൻ എം. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ, എം.എം. ജോർജ്, കെ.എം. അനീഷ് പ്രദീപ്, പ്രേംകിരൺ .എ.എസ്, എം. അജികുമാർ, സുരേഷ്‌കുമാർ, രതീഷ് രാജ്, കരിക്കകം സുരേഷ് തുടങ്ങിയവർ സംസാരിച്ചു. സമരസമിതി ജനറൽ കൺവീനർ എസ്. ഹസ്സൻ സ്വാഗതമാശംസിച്ചു. പി.എം. റെജി, കെ.എസ്. ഷിബുകുമാർ, കെ. അജയകുമാർ, സുനിൽകുമാർ .എം.എസ്, ശശികല .എസ്.ആർ തുടങ്ങിയവർ നേതൃത്വം നൽകി.