seydali

പാറശാല:പാറശാല പഞ്ചായത്തിലെ ഇഞ്ചിവിള വാർഡിൽ തിരഞ്ഞഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്കായുള്ള മുട്ട കോഴി കുഞ്ഞുങ്ങളുടെ വിതരണം പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ ഉദ്‌ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പറും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എം.സെയ്ദലി,കൊല്ലിയോട് വെറ്റിനറി ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.എൽ.ആനിബ്രിസ്‌കില്ല എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി ആസൂത്രണം ചെയ്തത്.ലൈഫ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ഷെർളി,വാർഡ് വികസന സമിതി ഭാരവാഹികളായ എം.ജലാൽ,റസിലയ്യൻ,നസീർ,മായ,അജിത,സുഗന്ധി എന്നിവർ പങ്കെടുത്തു.