പാറശാല: പാറശാല ഗ്രാമപഞ്ചായത്തും ജില്ലാപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ബാലമേളയും ബാലസൗഹാർദ്ദ പഞ്ചായത്ത് പ്രഖ്യാപനവും സീരിയൽ താരം എൻ.കെ. കിഷോർ ഉദ്‌ഘാടനം ചെയ്തു. പാറശാല മഹാദേവ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. എസ്.കെ. ബെൻഡാർവിൻ, വൈ.സതീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സുകുമാരി, വാർഡ് മെമ്പർമാരായ ലോറൻസ്, നീല, ആർ.സുശീല, കുടുംബശ്രീ ചെയർപേഴ്സൺ വിനിതാ സന്തോഷ്, ഉഷാസുരേഷ് എന്നിവർ സംസാരിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ നിർമ്മലകുമാരി, മഞ്ചുസ്മിത, പഞ്ചായത്തംഗം ഗിരിജ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അജിത, സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.