കല്ലമ്പലം: നബിദിനാചരണ ഭാഗമായി കെ.ടി .സി .ടിയിൽ അഖില കേരള ഖുർആൻ പാരായണ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ മുഹമ്മദ് റാഷിദ് (സിറാജുൽഹുദാ അറബിക് കോളജ്, കുറ്റിയാടി) ഒന്നാം സ്ഥാനവും, മുസ്തഖീം മുയീനുദീൻ (ദാറുൽ അഖ്റം അറബിക് കോളജ്, പൂവച്ചൽ ) രണ്ടാ സ്ഥാനവും നേടി. മുഹമ്മദ് ഇബ്ന് യൂസഫിനാണ് (മനാറുൽ ഇസ്ലാം അറബിക് കോളജ്.കൊല്ലം) മൂന്നാം സ്ഥാനം.
ജൂനിയർ വിഭാഗത്തിൽ ഫർഹാൻ മുഹമ്മദ് (സിറാജുൽ ഹുദാ തഹ്ഫീളുൽ ഖുർആൻ കോളജ്, കുറ്റിയായാടി) ഒന്നാം സ്ഥാനവും, ബിലാൽറാത്തിക്കൽ (സ്വലാഹിയ ഇസ്സാമിക് യൂണിവേഴ്സിറ്റി, കടുവയിൽ) രണ്ടാം സ്ഥാനവും, അബൂബക്കർ (സമദാനിയ എഡ്യൂസൊസൈറ്റി .മൈലക്കാട്) മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് എൻ.കെ പ്രേമചന്ദ്രൻ എം.പി സമ്മാന വിതരണം നടത്തി. ഖുർആൻ പാരായണ മത്സരം കടുവയിൽ ഷാജഹാൻ മൗലവി ഉദ്ഘാടനം ചെയ്തു. എ.നഹാസ് സ്വാഗതവും ആശംസിച്ചു. 50 ലേറെ കോളജുകളിൽ നിന്ന് മത്സരാർത്ഥികൾ പങ്കെടുത്തു.