തിരുവനനന്തപുരം: ശമ്പള പരിഷ്‌കരണം, ക്ഷാമബത്ത അടക്കമുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനായി കേരള എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് നിൽപ്പ് സമരം സംഘടിപ്പിക്കും. സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്ന സമരം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ശശി തരൂർ എം.പി., എം.എൽ.എമാരായ വി.എസ്.ശിവകുമാർ, കെ.എസ്. ശബരീനാഥ്, കെ.പി.സി.സി, ഡി.സി.സി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.