തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിൽ ട്രെയിനിടിച്ച് യാത്രക്കാരന്റെ കാലുകളറ്റു. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം. ജാർഖണ്ഡ് സ്വദേശി കമൽനാഥിനാണ് അപകടമുണ്ടായത്. ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ രണ്ടാമത്തെ പ്ലാറ്റ് ഫോമിലൂടെ വന്ന ജനശതാബ്ദി എക്‌സ്‌പ്രസാണ് ഇടിച്ചതെന്ന് റെയിൽവേ പൊലിസ് പറഞ്ഞു. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.