കല്ലമ്പലം: മലയാള വേദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി കവി എസ്. ജോസഫിന്റെ ' കീരി ' എന്ന കവിതയെ ആസ്‌പദമാക്കി ചർച്ച നടന്നു. സാഹിത്യനിരൂപകൻ രാജേന്ദ്രൻ നിയതി ' പുതുകവിതയിലെ നവീനഭാവുകത്വം ' എന്ന വിഷയം അവതരിപ്പിച്ചു. രാമചന്ദ്രൻ കരവാരം, ഓരനെല്ലൂർ ബാബു, സുനിൽ വെട്ടിയറ, പ്രിയാസുനിൽ, അപർണ, രാമചന്ദ്രൻ, യു.എൻ. ശ്രീകണ്ഠൻ, ഗോപി, ഹരിദാസ് സാരംഗി, ഡോ. അശോക്‌ ശങ്കർ, എ.വി. ബാഹുലേയൻ തുടങ്ങിയവർ പങ്കെടുത്തു.