gk

1. കേരളത്തിൽ ഏറ്റവും സാക്ഷരത കുറഞ്ഞ പഞ്ചായത്ത് ?

പടവയൽ

2. കുഞ്ചൻനമ്പ്യാരുടെ സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലം?

കിള്ളിക്കുറിശ്ശി മംഗലം

3. ചെമ്പൈ വൈദ്യനാഥ ഭാഗവതർ സ്മാരകം?

കോട്ടായി

4. നാറാണത്തുഭ്രാന്തന്റെ പ്രതിമ സ്ഥിതിചെയ്യുന്ന സ്ഥലം?

രായിരനെല്ലൂർ മല

5. കേരളത്തിലാദ്യമായി ലേബർ ബാങ്ക് സ്ഥാപിച്ച സ്ഥലം?

അകത്തേത്തറ

6. മയിലുകളുടെ സംരക്ഷണത്തിനുവേണ്ടി രൂപവത്കരിച്ച പക്ഷിസങ്കേതം?

ചുലന്നൂർ (കെ.കെ. നീലകണ്ഠൻ പക്ഷിസങ്കേതം)

7. കേരളത്തിൽ ഏറ്റവും കൂടുതൽ ജൈവ വൈവിദ്ധ്യമുള്ള ദേശീയോദ്യാനം?

സൈലന്റ്‌വാലി

8. മഹാഭാരതത്തിൽ സൈരന്ധ്രി വനം എന്ന പേരിൽ പരാമർശിക്കപ്പെടുന്ന വനം?

സൈലന്റ്‌വാലി

9. സൈലന്റ്‌വാലി ദേശീയ ഉദ്യാനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി?

രാജീവ്‌ഗാന്ധി

10. കേരളത്തിലെ ആദ്യ അമ്യൂസ്മെന്റ് പാർക്കായ ഫാന്റസി പാർക്ക് സ്ഥിതിചെയ്യുന്ന സ്ഥലം?

മലമ്പുഴ

11. സൈലന്റ് വാലിയിൽ താമസിക്കുന്ന ഗോത്രവിഭാഗക്കാർ?

ഇരുളർ, മുദുകർ

12. തമിഴ്‌നാട്ടിൽ നിന്നു മാത്രം പ്രവേശിക്കാൻ സാധിക്കുന്ന കേരളത്തിലെ വന്യജീവി സങ്കേതം?

പറമ്പിക്കുളം വന്യജീവി സങ്കേതം

13. പറമ്പിക്കുളം വന്യജീവി സങ്കേതത്തിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന തമിഴ്‌നാട്ടിലെ വന്യജീവി സങ്കേതം?

അണ്ണാമലൈ വന്യജീവി സങ്കേതം

14. കേരളത്തിൽ ഓറഞ്ച് കൃഷി ചെയ്യുന്ന പ്രദേശം?

നെല്ലിയാമ്പതി

15. കേരളത്തിന്റെ കവാടം എന്നറിയപ്പെടുന്ന ചുരം?

പാലക്കാട് ചുരം

16. പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത?

എൻ.എച്ച്. 544

17. അട്ടപ്പാടി ബ്ലാക്ക് ഏത് സങ്കരയിനം ജീവിയാണ്?

ആട്

18. മീൻവല്ലം പദ്ധതി സ്ഥിതിചെയ്യുന്ന നദി?

തൂതപ്പുഴ

19. കേരളത്തിലെ ആദ്യ കംപ്യൂട്ടർവത്‌കൃത താലൂക്ക് ആഫീസ്?

ഒറ്റപ്പാലം

20. കുമാരനാശാൻ വീണപൂവ് രചിച്ച സ്ഥലം?

ജൈനിമേട്.