തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തമ്പാനൂർ ബസ് ടെർമിനലിൽ തൊഴിലാളികൾ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. യൂണിയൻ ജനറൽ സെക്രട്ടറി എം.ജി. രാഹുൽ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് പ്രസിഡന്റ് പി. ബിജുവാണ് നിരാഹാര സമരമിരിക്കുന്നത്. യൂണിയൻ വർക്കിംഗ് പ്രസിഡന്റ് എം. ശിവകുമാർ, എ.ഐ.ടിയു.സി ജില്ലാ ഭാരവാഹി പട്ടം ശശിധരൻ, നിർമ്മല കുമാർ, യൂണിയൻ സംസ്ഥാന ട്രഷറർ സി.എസ്. അനിൽ, സംസ്ഥാന ഭാരവാഹികളായ വി. വേണുഗോപാൽ, എ.ബി. അനിൽകുമാർ, എസ്.ജെ. പ്രദീപ്, എം. അരുൺ കുമാർ, ജില്ലാ ഭാരവാഹികളായ കെ.എസ്. വിജയകുമാർ, സി.എസ്. രതീഷ് കുമാർ, കെ. അനികുമാർ, ജെ. ജയകുമാർ, കല്ലറ അനിൽ, എം.കെ. സുഭാഷ്, ആർ.എസ്. പ്രേംശങ്കർ, ശിവപ്രസാദ്, രേഖ,​ രമ്യ, ഷൈനാ ബീഗം തുടങ്ങിയവർ സത്യാഗ്രഹത്തിന് നേതൃത്വം നൽകി.