rsp

തിരുവനന്തപുരം: വാളയാർ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടും സർക്കാരിന്റെ ഭരണകൂട ഭീകരതയ്ക്കുമെതിരെ ആർ.എസ്.പി ജില്ലാകമ്മിറ്റി നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇന്നലെ രാവിലെ 11.30ഓടെ യൂണിവേഴ്‌സിറ്റിക്ക് മുന്നിൽ നിന്നാരംഭിച്ച മാർച്ച് നിയമസഭയ്ക്ക് സമീപത്തുവച്ച് പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഷിബു ബേബിജോൺ മാർച്ച് ഉദ്ഘാടനം ചെയ്‌തു. ബാബു ദിവാകരൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. ജയകുമാർ,​ ഇറവൂർ പ്രസന്നകുമാർ,​ വിനോബ താഹ,​ ജില്ലാസെക്രട്ടേറിയറ്റംഗം കരിക്കകം സുരേഷ്,​ ആർ.വൈ.എഫ് ജില്ലാസെക്രട്ടറി ബോബി തുടങ്ങിയവർ പങ്കെടുത്തു.