കല്ലമ്പലം: കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ കെ.ടി.സി.ടി പുരസ്കാരം - 2019 പ്രശസ്ത സാഹിത്യകാരനും സാംസ്‌കാരിക നായകനുമായ ഡോ. ജോർജ് ഓണക്കൂറിന് ലഭിച്ചു. കെ.ടി.സി.ടി കമ്മിറ്റി ഏകകണ്ഠമായാണ് ജേതാവിനെ തിരഞ്ഞെടുത്തത്. കെ.ടി.സി.ടിയിലെ പൊതുസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ജോർജ് ഓണക്കൂറിന് അവാർഡ് നൽകി. കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ് അദ്ധ്യക്ഷനായി. ഇ. ഫസലുദ്ദിൻ, എ.എം.എ. റഹിം, എ. നഹാസ്, എം.എസ്. ഷെഫീർ, എൻ. മുഹമ്മദ് ഷെഫീക്ക്, ജെ.ബി. നഹാസ്, എസ്. നൗഷാദ്, എം. അബ്ദുൽ വാഹിദ്, അമീറുദ്ദീൻ കുഴിവിള, നസീം ഇടത്തറ, ജ്യോതികുമാർ ചാമക്കാല, പ്രൊഫ. തോന്നക്കൽ ജമാൽ, വർക്കല കഹാർ തുടങ്ങിയവർ പങ്കെടുത്തു. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും മെമന്റോയുമാണ് അവാർഡ്.