തിരുവനന്തപുരം : കുര്യാത്തി ആനന്ദനിലയം അനാഥമന്ദിരത്തിന്റെയും കർമ്മ സോഷ്യോ കൾച്ചറൽ ഓർഗനൈസേഷനെയും ആഭിമുഖ്യത്തിൽ പൊതുസമ്മേളനവും ചിത്രരചനാ മത്സരവിജയികൾക്ക് സമ്മാനവിതരണവും 14 ന് വൈകിട്ട് 5 ന് ആനന്ദനിലയം കമ്മ്യൂണിറ്റി ഹാളിൽ നടക്കും. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന ജുവൈനൽ ജസ്റ്റിസ് അഡ്വൈസറി ബോർഡ് മെമ്പർ ഡോ. ജി.വി. ഹരി മുഖ്യപ്രഭാഷണം നടത്തും. കർമം സോഷ്യോ കൾച്ചറൽ ഓർഗനൈസേഷൻ പ്രസിഡന്റ് കെ. മഹാദേവൻ സമ്മാനങ്ങൾ വിതരണം ചെയ്യും.