തിരുവനന്തപുരം : തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ജാർഖണ്ഡ് സ്വദേശി കമൽ നാഥ് ചൗരസ്യയാണ് (32 ) മരിച്ചത്. മിനിയാന്ന് രാത്രി ഒൻപതരയോടെ തമ്പാനൂർ റയിൽവെ സ്റ്റേഷനിലായിരുന്നു സംഭവം . നടന്നു പോകുകയായിരുന്ന ഇയാൾ പ്ലാറ്റ്ഫോമിലേക്ക് വരികയായിരുന്ന ജനശതാബ്‌ദി എക്സ്‌പ്രസ്സിനു മുന്നിലേക്ക് ചാടുകയിരുന്നുവെന്നു തമ്പാനൂർ റെയിൽവെ പൊലീസ് പറഞ്ഞു. ഇയാളുടെ കാലുകൾ വേർപെട്ടിരുന്നു . മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന ഇയാൾ ഇന്നലെ പുലർച്ചെ മരിച്ചു .